SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
ഡെറാഡൂണ്‍: ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍ ടെക്‌നിക്കല്‍ ഗ്രാജുവേറ്റ് കോഴ്‌സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 2023 ജൂലൈയില്‍ ആരംഭിക്കുന്ന 137 മത് ബാച്ചിലേക്കാണ് അവസരം. 40 ഒഴിവുകള്‍ ഉണ്ട്. കമ്പ്യൂട്ടര്‍ സയന്‍സ് (9), സിവില്‍ (11), ഇലക്ട്രോണിക്‌സ് (6), ഇലക്ട്രിക്കല്‍ (3), മെക്കാനിക്കല്‍ (9), മറ്റ് സ്ട്രീമുകള്‍ (2) എന്നിങ്ങനെയാണ് ഒഴിവുകള്‍ ഉള്ള വിഭാഗങ്ങള്‍. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ 49 ആഴ്ചത്തെ പരിശീലനവും ശേഷം പെര്‍മനന്റ് കമ്മീഷനില്‍ ലെഫ്റ്റനന്റ് ആയി നിയമനവും ലഭിക്കും.
ബന്ധപ്പെട്ട ബ്രാഞ്ചില്‍ എന്‍ജിനീയറിങ് ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. ട്രെയിനിങ് ആരംഭിച്ച 12 ആഴ്ചയ്ക്കകം സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാക്കണം. അവിവാഹിതരായ പുരുഷന്മാര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ. പ്രായപരിധി 20-27( 1996 ജൂലൈ രണ്ടിനും 2003 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ചവരാകണം. രണ്ടു തീയതികളും ഉള്‍പ്പെടുന്നുണ്ട്).
ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് സ്റ്റാഫ് സെലക്ഷന്‍ ബോര്‍ഡിന്റെ ഇന്റര്‍വ്യൂ ഉണ്ടാകും. രണ്ട് ഘട്ടങ്ങളിലായി അഞ്ചുദിവസമായിരിക്കും ഇന്റര്‍വ്യൂ. ഇവ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് വൈദ്യ പരിശോധനയും ഉണ്ടായിരിക്കും. ശമ്പളം, ലെവല്‍ 10 പേയ് സ്‌കെയില്‍ 56,100- 1, 77500രൂപ. http://joinindianarmy.nic.in എന്ന വെബ്‌സൈറ്റില്‍ Officer Entry Apply/Login ലിങ്ക് വഴി അപേക്ഷിക്കാം. ഡിസംബര്‍ 15 ഉച്ചകഴിഞ്ഞ് 3മണി വരെ അപേക്ഷകള്‍ സ്വീകരിക്കും.